പെരുന്നാൾ ദിനമായ മെയ് 3 ന് അവധി നൽകണം
ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ ) മെയ് 3 ന് ചൊവ്വാഴ്ച ആയതിനാൽ സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്കും ജീവനക്കാർക്കും മെയ് മൂന്നിന് പൊതു അവധിയോ അല്ലെങ്കിൽ നിയന്ത്രിത അവധിയോ നൽകണമെന്ന് ആവശ്യപ്പെട്ടു കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സെൻറർ സംസ്ഥാന പ്രസിഡൻറ് ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി എൻ. ഭാഗ്യ നാഥും സംസ്ഥാന മൂഖ്യ മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും കത്ത് നൽകി.
കലണ്ടർ പ്രകാരം പൊതു അവധി മെയ് 2 നാണ്.മാസപ്പിറവി അനുസരിച്ച് പെരുന്നാൾ ദിനത്തിൽ വന്ന മാറ്റത്തിന്ന് അനുസൃതമായി സഹകരണ സ്ഥാപനങ്ങൾക്ക് അവധിയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ് ഇറക്കിയ പതിവ് നേരത്തേ ഉണ്ടായിട്ടുണ്ടള്ളതായി നേതാക്കൾ കത്തിൽ ചൂണ്ടിക്കാട്ടി. നെഗോഷ്യബിൾ ഇൻസ്ടുമെന്റ് ആക്ടിന് കീഴിൽ വരുന്ന സംഘങ്ങൾക്കും പൊതു അവധി ബാധകമാക്കണമെന്നും കത്തിൽ പറഞ്ഞു.