പെരിങ്ങണ്ടൂർ സഹകരണ ബാങ്ക് വനിതാ കൂട്ടായ്മകൾക്ക് 12 കോടി വായ്പ നൽകി.

adminmoonam

 

ഗ്രാമീണ സമ്പദ് വ്യവസ്ഥക്ക് പുതിയ ദിശാബോധവും സ്വന്തമായി വരുമാനമാർഗ്ഗം കണ്ടെത്താനുമായി 1999 മുതൽ തൃശ്ശൂർ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് തുടങ്ങിവച്ച പദ്ധതിയുടെ തുടർച്ചയെന്നോണം ബാങ്കിന്റെ പ്രവർത്തന പരിധിയിലെ സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകൾക്ക് 12 കോടി രൂപ വായ്പ നൽകി. പാർളിക്കാട്, പെരിങ്ങണ്ടൂർ, മിണാലൂർ, മുണ്ടത്തിക്കോട് വില്ലേജുകളിലെ 152 വനിതാ കൂട്ടായ്മകൾകാണു വായ്പ നൽകിയത്. വ്യക്തികളെയും കൂട്ടായ്മകളെയും സ്വയംപര്യാപ്തരാക്കൂ കയാണ് ബാങ്ക് ഇത്തരം പദ്ധതികൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്നു പ്രസിഡന്റ് എം.ആർ. ഷാജനും സെക്രട്ടറി ടി. ആർ.രാജനും പറഞ്ഞു.

20 ലക്ഷം രൂപ വീതമാണ് തുച്ഛമായ പലിശയിൽ വനിത കൂട്ടായ്മകൾക്ക് നൽകുന്നത്. കാർഷിക അനുബന്ധ- ഗൃഹോപകരണ വായ്പയായാണ് തുക അനുവദിച്ചിരിക്കുന്നത്. നിലവിൽ കൂട്ടായ്മകൾക്ക് ബാങ്ക് നൽകിയിട്ടുള്ള ലിങ്കേജ് ലോണിന് പുറമെയാണ് പുതിയ വായ്പ. വായ്പയ്ക്ക് മരണാനന്തര പരിരക്ഷയും ബാങ്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വായ്പാ പദ്ധതിയുടെ ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭാധ്യക്ഷ ശിവപ്രിയ സന്തോഷ് നിർവഹിച്ചു. നഗരസഭാ ഉപാധ്യക്ഷനും ബാങ്ക് മുൻ പ്രസിഡണ്ടുമായ എം. ആർ. അനൂപ് കിഷോർ മുഖ്യപ്രഭാഷകൻ ആയിരുന്നു. ബാങ്ക് പ്രസിഡണ്ട് എം.ആർ. ഷാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 1932ൽ പരസ്പര സഹായ സംഘമായി തുടങ്ങിയ സ്ഥാപനത്തിൽ ഇപ്പോൾ 198 കോടി രൂപ നിക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News