പെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ്: വെബ്‌പേജ് മെയ് ആദ്യവാരം
കേരള സംസ്ഥാന സഹകരണ എംപ്ലോയീസ് പെന്‍ഷന്‍ ബോര്‍ഡില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നത് മെയ് ആദ്യവാരത്തേക്ക് മാറ്റി. ഏപ്രില്‍ ഒന്നു മുതല്‍ വെബ്‌പേജ് പ്രാവര്‍ത്തികമാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, പെന്‍ഷന്‍കാര്‍ക്ക് പ്രയാസം നേരിട്ടതിനെ തുടുന്നാണ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നത് നീട്ടിയത്.
ഏപ്രില്‍ ഒന്നു മുതല്‍ മസ്റ്ററിങ് നടത്തുന്നതിന് പുതിയ ഓണ്‍ലൈന്‍ മൊഡ്യൂള്‍ ഏര്‍പ്പെടുത്തിയ വിവരം പെന്‍ഷന്‍ ബോര്‍ഡ് അറിയിച്ചിരുന്നു. എന്നാല്‍, മൊഡ്യൂള്‍ നടപ്പിലാക്കിയപ്പോള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിന് പെന്‍ഷന്‍കാര്‍ക്ക് പ്രയാസം നേരിടുന്നതായി പെന്‍ഷന്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്നാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും സാധാരണകാര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന രീതിയിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്.
മെയ് ആദ്യവാരത്തോടെ sahakaranapension.org എന്ന വെബ്‌പേജില്‍ ലോഗിന്‍ ചെയ്തു സോഫ്റ്റ്‌വെയര്‍ മുഖേനയും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാവുന്നതാണ്. നേരിട്ടും തപാല്‍ മുഖേനെയും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവരും നിര്‍ബന്ധമായും ഓണ്‍ലൈനായി വീണ്ടും സമര്‍പ്പിക്കേണ്ടതാണ്.