പി.എഫ്. നിക്ഷേപത്തിനു പലിശ കുറച്ചതു പ്രതിഷേധാര്‍ഹം- കെ.സി.ഇ.എഫ്.
പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ പി.എഫ്. നിക്ഷേപത്തിനു നല്‍കിവരുന്ന പലിശ വെട്ടിക്കുറച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നു കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ( കെ.സി.ഇ.എഫ് ) ജനറല്‍ സെക്രട്ടറി അശോകന്‍ കുറുങ്ങപ്പള്ളി അഭിപ്രായപ്പെട്ടു. ഈ നടപടി ഉടനെ തിരുത്തണമെന്നു കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കലിനയച്ച കത്തില്‍ അശോകന്‍ ആവശ്യപ്പെട്ടു.
പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് കേരള ബാങ്കിന്റെ വിവിധ ശാഖകളിലാണു നിക്ഷേപിച്ചിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പി.എഫ്. നിക്ഷേപത്തിനു നല്‍കിവന്നിരുന്ന പലിശയാണു സംഘം ജീവനക്കാരുടെ നിക്ഷേപത്തിനും നല്‍കിയിരുന്നത്. എന്നാല്‍, 2020-21 ലെ പലിശ 6.75 ശതമാനമാണു അനുവദിച്ചിരിക്കുന്നത്. ഇതു ജീവനക്കാരോടുള്ള വിവേചനമാണ്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പലിശ 8.5 ശതമാനമാണ്. 2008 ലെ കേരള സഹകരണ വകുപ്പു സെക്രട്ടറിയുടെ ഉത്തരവു പ്രകാരം പി.എഫ്. നിക്ഷേപത്തിനു കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പലിശ സഹകരണ ജീവനക്കാര്‍ക്കും അനുവദിക്കണമെന്നു നിര്‍ദേശിച്ചിട്ടുള്ളതാണ്. ജീവനക്കാര്‍ക്കു നഷ്ടപ്പെട്ട പലിശ അടിയന്തരമായി പുന:സ്ഥാപിക്കാന്‍ നടപടി എടുക്കണം – അശോകന്‍ കത്തില്‍ ആവശ്യപ്പെട്ടു.
[mbzshare]