പാപ്പിനിവട്ടം ബാങ്കിന് കേരള ബാങ്ക് സംസ്ഥാന തല എക്‌സലന്‍സ് അവാര്‍ഡ്

Deepthi Vipin lal

കാര്‍ഷിക മേഖലക്ക് നല്‍കുന്ന വായ്പകള്‍, സംഘങ്ങളുടെ ആകെ നിക്ഷേപം, CASA നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം , സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍, കേരള ബാങ്കുമായുള്ള ബിസിനസ്സ് SHG കളുടെ രൂപീകരണം ആധുനികവല്‍ക്കരണം, ബഹുമുഖ സേവന കേന്ദ്രങ്ങള്‍ എന്ന തലത്തിലേക്കുള്ള സംഘങ്ങളുടെ വളര്‍ച്ച തുടങ്ങി വ്യത്യസ്ത മേഖലകളില്‍ മികച്ച ഇടപെടലുകള്‍ നടത്തി സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന തല കേരള ബാങ്ക് എക്‌സലന്‍സ് അവാര്‍ഡ് സഹകരണ വകുപ്പ് മന്ത്രി.വി.എന്‍. വാസവനില്‍ നിന്നും ബാങ്ക് പ്രസിഡന്റ് ഇ.കെ.ബിജുവും ടെക്‌നിക്കല്‍ ഡയറക്ടര്‍ ആര്‍.എ.മുരുകേശനും ഡയറക്ടര്‍ സണ്ണിമാധവും ചേര്‍ന്ന് ഏറ്റുവാങ്ങി.

50001 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും മൊമന്റോയുമാണ് പുരസ്‌ക്കാരമായി ലഭിച്ചത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഗവ.സെക്രട്ടറി മിനി ആന്റണി, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, കേരള ബാങ്ക് ജനറല്‍ മാനേജര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News