പള്ളുരുത്തി മണ്ഡലം ബാങ്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

പള്ളുരുത്തി മണ്ഡലം സര്‍വ്വീസ് സഹകരണ ബാങ്ക് കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ സംഭാവന നല്‍കി.

ബാങ്ക് പ്രസിഡന്റ് കെ.പി.ശെല്‍വന്‍ മേയര്‍ അഡ്വ.എം.അനില്‍കുമാറിന് കൈമാറി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.എ.ശ്രീജിത്ത്, ടി.കെ.അഷറഫ്, കൗണ്‍സിലര്‍മാര്‍ അഡ്വ.പി.എസ്.വിജു, സോണി ഫ്രാന്‍സിസ്, ബാങ്ക് സെക്രട്ടറി ജയമോന്‍ യു ചെറിയാന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News