പറവൂർ വടക്കേക്കര സഹകരണ ബാങ്ക് മരുന്നുകളും, ആംബുലൻസും , ലാബ് സേവനവും സൗജന്യമായി നൽകി.

adminmoonam

എറണാകുളം പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് കാൻസർ, ഡയാലിസിസ് രോഗികൾക്കും കിടപ്പു രോഗികൾക്കും രണ്ട് മാസത്തേക്ക് സൗജന്യമായി മരുന്ന് നൽകി. ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോറിന്റെ
സഹകരണത്തോടെയാണ് പദ്ധതി നടപ്പിൽ വരുത്തിയിരിക്കുന്നത്. കോവിഡ് ലോക് ഡൗൺ പശ്ചാത്തലത്തിൽ മൂന്ന് മാസത്തേക്കുള്ള വിദഗ്ദ ചികിത്സ നൽകുവാൻ ആംബുലൻസ് സൗകര്യം തികച്ചും സൗജന്യമായിരിക്കും. സഹകരണ മെഡിക്കൽ ലാബിൽ സൗജന്യ പരിശോധനയും വരുന്ന മൂന്ന് മാസ കാലത്തേക്ക് ഇവർക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നേരിട്ട് രോഗികളുടെ വീട്ടിൽ എത്തിയാണ് മരുന്നുകൾ വിതരണം ചെയ്യുന്നത്. ബാങ്ക് പ്രസിഡൻറ് എ.ബി.മനോജ് ഉദ്ഘാടനം ചെയ്തു..സെക്രട്ടറി. കെ.എസ്. ജയ്സി, ഭരണസമിതി അംഗങ്ങൾ, ഫാർമസിസ്റ്റ് സൗമ്യ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News