പറവൂര്‍ വടക്കേക്കര സഹകരണ ബാങ്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പറവൂര്‍ ഡോണ്‍ ബോസ്‌കോ ഹോസ്പിറ്റല്‍, ഡോക്ടര്‍ അഗര്‍വാള്‍ ഐ ഹോസ്പിറ്റല്‍, ലൈവ് ലാബ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
പറവൂര്‍ താലൂക്ക് ഹെഡ് കോട്ടേഴ്‌സ് ഹോസ്പിറ്റല്‍ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. അഞ്ചു അരുണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ബാങ്ക് പ്രസിഡന്റ് പി.എ.റഷീദ് അധ്യക്ഷനായിരുന്നു. ഭരണസമിതി അംഗം ശ്രീമതി രാഗിണി പ്രമേഷ് സ്വാഗതവും ശ്രീമതി രാജലക്ഷ്മി വിദ്യാശങ്കര്‍ നന്ദിയും പറഞ്ഞു. ഭരണസമിതി അംഗം എം വി ജോസ് മാസ്റ്റര്‍, ഡോണ്‍ ബോസ്‌കോ ഹോസ്പിറ്റല്‍ പി ആര്‍ ഒ വിന്‍സെന്റ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
അസ്ഥി രോഗ വിദഗ്ധന്‍ ഡോ. ജെറി ജോസ് മല്‍പ്പാന്‍, ഗൈനക്കോളജിസ്റ്റ് ഡോ. ബിന്‍സിത ഹാഷിബ്, ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ. ആബിദ് എസ് , അഗര്‍വാള്‍സ് ഐ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടന്നു.