പറവൂര്‍ വടക്കേക്കര സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം

Deepthi Vipin lal

എറണാകുളം പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 2020-21 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം ബാങ്ക് ആഡിറ്റോറിയത്തില്‍ നടത്തി. പ്രസിഡണ്ട് എ.ബി മനോജ് അദ്ധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകന്‍, ക്ഷീരകര്‍ഷക, മട്ടുപ്പാവ്, അടുക്കളത്തോട്ടം കര്‍ഷകര്‍ എന്നിവരെ ആദരിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തേക്ക് 25% ഡിവിഡന്റ് പ്രഖ്യാപിച്ചു.

മുതിര്‍ന്ന അംഗങ്ങള്‍ക്ക് നല്‍കി വരുന്ന പെന്‍ഷന് ഉള്ള അര്‍ഹത 70 വയസ്സും അംഗത്വമെടുത്തിട്ട് 25 വര്‍ഷവും എന്ന് ഭേദഗതി ചെയ്തു. 2021 മാര്‍ച്ച് 31 ന് 70 വയസ്സും അംഗത്വമെടുത്തിട്ട് 25 വര്‍ഷവും പൂര്‍ത്തിയായ അംഗങ്ങള്‍ 25.03.2022 നകം പെന്‍ഷനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഭരണസമിതി അംഗങ്ങളായ കെ.എസ്. ജനാര്‍ദ്ദനന്‍ സ്വാഗതവും രാജു ജോസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News