നൗഷാദ് അരീക്കോടിന്റെ പുസ്തക പ്രകാശനം ശനിയാഴ്ച
മുൻ അഡീഷണല്‍ രജിസ്ട്രാര്‍ നൗഷാദ് അരീക്കോടിന്റെ സര്‍വ്വീസ് സ്‌റ്റോറി ‘ക്ലിപ്തം നമ്പ്ര് 312429’ നവംബര്‍ 20 ശനിയാഴ്ച നാലുമണിക്ക് കോഴിക്കോട് അളകാപുരിയില്‍ വെച്ച് സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി.നൂഹ് പ്രകാശനം ചെയ്യും. കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് പുസ്തകം ഏറ്റുവാങ്ങും. ചടങ്ങില്‍ എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ആലത്തിയൂര്‍ IMCH എക്‌സി.ഡയറക്ടര്‍ എ.ശിവദാസന്‍ പുസ്തക പരിചയവും സത്യനാരായണന്‍. കെ.എം ഉപഹാര സമര്‍പ്പണവും നടത്തും.
അഡീ. രജിസ്ട്രാര്‍ ബിനോയ് കുമാര്‍, ജോ.രജിസ്ട്രാര്‍ ടി. ജയരാജന്‍, എ.ടി അബ്ദുള്ളക്കോയ, കാനേഷ് പൂനൂര്‍, ഫൈസല്‍ എളേറ്റില്‍, പി. ജാനകി (KCEU), പി.കെ. വിനയകുമാര്‍ (KCEF), കെ.പി.യു. അലി (WMC),ലിപി അക്ബര്‍, ദീപ ( ഐ ബുക്‌സ്), അജിത് കുമാര്‍ (MWA) എന്നിവര്‍ ആശംസ നേരും.