നോർക്ക പുനരധിവാസ പദ്ധതി – സംരംഭകത്വ പരിശീലനവും വായ്പാ യോഗ്യതാ നിർണയ ക്യാമ്പും 13ന് ..
നോര്‍ക്കയുടെ പുനരധിവാസ പദ്ധതി വായ്പാ സഹായം അനായാസത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിനായി നോര്‍ക്ക റൂട്ട്സ് കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്‍റെ സഹകരണത്തോടെ ഓഗസ്റ്റ് 13 ന് രാവിലെ 10ന് കോഴിക്കോട് കല്ലായ് റോഡിലെ സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ
ഫീല്‍ഡ് ക്യാംപ് സംഘടിപ്പിക്കും.
ചുരുങ്ങിയത് രണ്ടു വര്‍ഷക്കാലമെങ്കിലും വിദേശത്ത് ജോലി ചെയ്തതിനുശേഷം നാട്ടില്‍ മടങ്ങിയെത്തിയവര്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം.
ഫീല്‍ഡ് ക്യാംപിൽ അപേക്ഷകരുടെ വായ്പാ യോഗ്യതാ നിര്‍ണ്ണയം, തുടങ്ങാന്‍ കഴിയുന്ന വിവിധ പദ്ധതികള്‍ പരിചയപ്പെടുത്തല്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാനുള്ള മാർഗ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ സര്‍ക്കാര്‍ മാനേജ്മെന്‍റ് സ്ഥാപനമായ സിഎംഡിയുടെ വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്നതാണ്. യോഗ്യതയുള്ള അപേക്ഷകര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി അന്നേ ദിവസം തന്നെ വായ്പ അനുവദിക്കും.
സംരംഭകര്‍ക്ക് മൂലധന, പലിശ സബ്സിഡികള്‍ ലഭ്യമാക്കുന്ന പദ്ധതിയിന്‍ കീഴില്‍ സംരംഭകരാകാന്‍ താൽപര്യമുളളവര്‍ നോര്‍ക്ക റൂട്ട്സിന്‍റെ വെബ് സൈറ്റായ www.norkaroots.org യില്‍ എൻ.ഡി.പി.ആർ.ഇ.എം ഫീല്‍ഡില്‍ ആവശ്യരേഖകളായ പാസ്പോര്‍ട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്‍റെ ഫോട്ടോ എന്നിവ അപ്‍ലോഡ് ചെയ്ത് മുന്‍കൂര്‍ പേര് റജിസ്റ്റര്‍ ചെയ്യണം. ഇതോടൊപ്പം അവര്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും, രണ്ടു വര്‍ഷം വിദേശവാസം തെളിയിക്കുന്ന പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ അസ്സലും, പകര്‍പ്പും, മൂന്നു പാസ്പോര്‍ട്ട് സൈസ്സ് ഫോട്ടോയും അന്നേദിവസം കൊണ്ടുവരണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് സിഎംഡിയുടെ സഹായ കേന്ദ്രം (0471-2329738) നമ്പറിലും, നോര്‍ക്ക റൂട്ട്സിന്‍റെ ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോള്‍ സേവനം), 0471-2770581 നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
[mbzshare]