നെല്ലിയാമ്പതിയിലെ തേയിലത്തോട്ടം സഹകരണ മേഖലയ്ക്ക്കൈമാറണം -സി.എന്‍. വിജയകൃഷ്ണന്‍
നഷ്ടത്തെത്തുടര്‍ന്നു ഉടമകള്‍ ഉപേക്ഷിച്ചുപോയ ആറു തേയിലത്തോട്ടങ്ങള്‍ ത്രിപുര സര്‍ക്കാര്‍ സഹകരണ സംഘങ്ങള്‍ക്കു കൈമാറിയ മാതൃക കേരള സര്‍ക്കാരും പിന്തുടരണമെന്നു കേരള സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ആവശ്യപ്പെട്ടു.
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ തേയിലത്തോട്ടങ്ങളും സഹകരണമേഖലയെ ഏല്‍പ്പിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം. നെല്ലിയാമ്പതിയില്‍ 99 കൊല്ലത്തേക്ക് സ്വകാര്യ വ്യക്തികള്‍ക്കു സര്‍ക്കാര്‍ കൊടുത്തിട്ടുളള പാട്ടം അവസാനിപ്പിച്ച് സഹകരണ മേഖലയ്ക്ക് 33 കൊല്ലത്തേക്കു പാട്ടത്തിനു നല്‍കി തോട്ടം തൊഴിലാളികളെ സംരക്ഷിക്കണം – വിജയകൃഷ്ണന്‍ ആവശ്യപ്പെട്ടു.