നീതി മെഡിക്കല്‍ സ്‌റ്റോര്‍ തുറന്നു
പാലക്കാട് നെന്മാറ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ സ്റ്റോര്‍ നെന്മാറ ബസ് സ്റ്റാന്റ് പരിസരത്തെ ലക്ഷ്മി കോംപ്ലക്‌സില്‍ ആരംഭിച്ച രണ്ടാമത്തെ നീതി മെഡിക്കല്‍ സ്റ്റോര്‍ രമ്യ ഹരിദാസ് എം.പി. ഉദ്ഘാടനം ചെയ്തു.
സ്റ്റോര്‍ പ്രസിഡന്റ് കെ.വി. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അയിലൂര്‍ പഞ്ചായത്തിലെ പയ്യാംകോട് കോളനിയിലെ കേശവന് ഒരു വര്‍ഷത്തെ മരുന്ന് സൗജന്യമായി നല്‍കുന്നതിന്റെ സമ്മതപത്രം കെ.എ. ചന്ദ്രന്‍ കൈമാറി. നെന്മാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രേമന്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു.
കെ.ജി. എല്‍ദോ, പുഷ്പലത എം.ആര്‍ , നാരായണന്‍, പി.പി. ശിവപ്രസാദ്, കെ.കെ. കുഞ്ഞുമോന്‍, ശര്‍മിള, കെ. ശേഖരന്‍, എന്‍. സോമന്‍, പി.യു. രാമാനന്ദ്, സി. സതീശന്‍, പി. അശോക് കുമാര്‍, എന്‍. ഹരിപ്രസാദ്, ആര്‍. രാധാകൃഷ്ണന്‍, എ.എന്‍. മോഹന്‍ദാസ്, കെ. ശങ്കരനാരായണന്‍, എസ്.എം. ഷാജഹാന്‍, എ. സുന്ദരന്‍, എന്‍. ഗോകുല്‍ദാസ്, വസന്ത രാജന്‍, ഷീജ കലാധരന്‍, കെ.പി. വസന്ത, വി. പൊന്നന്‍, പ്രിന്‍സ് ആനന്ദ് എന്നിവര്‍ പ്രസംഗിച്ചു.