നിലമേല്‍ ബാങ്ക് കൊയ്ത്തുത്സവം നടത്തി
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നിലമേല്‍ സര്‍വീസ് സഹകരണ ബാങ്ക് മുരുക്കുമണ്‍ ഏലയിലെ രണ്ടര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത നെല്ല് വിളവെടുത്തു. കൊയ്ത്തുത്സവം ബാങ്ക് പ്രസിഡന്റ് എന്‍. സുരേന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ നസീം, ബാങ്ക് സെക്രട്ടറി ജലീല, ബാങ്ക് ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ കൊയ്ത്തുത്സവത്തില്‍ പങ്കെടുത്തു.