നിരാലംബർക്ക് വീട് നിർമിച്ച് നൽകി അബ്ദുറഹിമാൻ നഗർ ബാങ്ക്;22 വീടുകൾ കൈമാറി

[mbzauthor]

കിടപ്പാടമില്ലാത്ത 100 പേർക്ക് വീടു നിർമിച്ച് നൽകി മാതൃകയാവുകയാണ് മലപ്പുറം ജില്ലയിലെ അബ്ദുറഹിമാൻ സർവീസ് സഹകരണ ബാങ്ക്. പണി പൂർത്തിയാക്കിയ 22 വീടുകളുടെ താക്കോൽദാനം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി നിർവഹിച്ചു. സേവന പ്രവർത്തനങ്ങളിൽ സഹകരണ പ്രസ്ഥാനങ്ങളുടെ പങ്ക് വലുതാണെന്നും എ.ആർ നഗർ ബാങ്ക് ഒരു മാതൃകയാണെന്നും കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ.എൻ.എ ഖാദർ എം.എൽ.എ അധ്യക്ഷനായിരുന്നു.വനിതകൾക്കുള്ള സൗജന്യ തയ്യൽ പരിശീലന കേന്ദ്രവും കെ.എൻ.എ ഖാദർ എം എൽ എ ഉദ്ഘാടനം ചെയ്തു. എടിഎം / സിഡിഎം ഉദ്ഘാടനം പി.അബ്ദു ഹമീദ് എം എൽ എ നിർവഹിച്ചു. എ.ടി.എം കാർഡ് വിതരണം ഏ.ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് കുപ്പേരി സുബൈദയും കെയർ വായ്പാ വിതരണം സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ മുഹമ്മദ് അഷ്റഫും നിർവഹിച്ചു.

ബാങ്ക് പ്രസിഡന്റ് മാട്ടറ മൂസ, സെക്രട്ടറി വി.കെ.ഹരികുമാർ ,വാർഡ് മെമ്പർ ഹസ്ക്കർ അലി.പി.പി, വൈസ് പ്രസിഡന്റ് പി ശിവരാമൻ, ടി.കെ മൊയ്തീൻ കുട്ടി മാസ്റ്റർ, പി.ഇസ്മായിൽ, കെ.അബ്ദുൾ അസീസ് ഹാജി, കെ.വി.മനോജ് മാസ്റ്റർ, അസിസ്റ്റൻറ് രജിസ്ട്രാർ സുരേന്ദ്രൻ ചെമ്പ്ര തുടങ്ങിയവർ സംസാരിച്ചു.

ഒരു നൂറ്റാണ്ടിനടുത്ത് പ്രവർത്തന പാരമ്പര്യമുള്ള അബ്ദുറഹിമാൻ നഗര ബാങ്ക് നിരവധി സേവന പ്രവർത്തനങ്ങളാണ് നടത്തുന്നത്. എ ക്ലാസ് അംഗങ്ങൾക്ക് പെൻഷൻ പദ്ധതി നടപ്പാക്കുകയും ഡയാലിസിസ് രോഗികൾക്കടക്കം മാസം തോറും സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ സൗജന്യ രോഗ നിർണയ ക്ലിനിക്കും വനിതകൾക്ക് സൗജന്യ തയ്യൽ പരിശീലന കേന്ദ്രവും എല്ലാ ദിവസവും പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൺ ബ്രാഞ്ചും ഉണ്ട്.

[mbzshare]

Leave a Reply

Your email address will not be published.