നിക്ഷേപ സമാഹരണ യജ്ഞം: ജില്ലയില്‍ 700 കോടി സമാഹരിക്കും

Deepthi Vipin lal

സഹകരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള നാല്‍പത്തിരണ്ടാമത് നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ നിന്നും 700 കോടി രൂപ സമാഹരിക്കാന്‍ പ്രാഥമിക ബാങ്ക് പ്രസിഡന്റുമാരുടെ യോഗം തീരുമാനിച്ചു. കേരള ബാങ്കിന്റെ ശാഖകള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ സഹകരണ സ്ഥാപനങ്ങള്‍ വഴിയാണ് നിക്ഷേപം സമാഹരിക്കുന്നത്. സഹകരണ സംഘം ജോയിന്റ് രജിസ്റ്റാര്‍ ടി. ജയരാജന്‍ അധ്യക്ഷത വഹിച്ചു.

കേരള ബാങ്ക് റീജണല്‍ ജനറല്‍ മാനേജര്‍ സി. അബ്ദുല്‍ മുജീബ് അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്ലാനിങ് എ.കെ. അഗസ്റ്റി, സഹകരണ സംഘം ജോയിന്റ് ഡയറക്ടര്‍ കെ.കെ. സത്യപാലന്‍, പാക്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഇ. അരവിന്ദാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News