നിക്ഷേപത്തിന് നികുതി ഈടാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ.
പ്രാഥമിക സഹകരണ സംഘങ്ങൾ ജില്ലാ ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകളിൽനിന്ന് പിൻവലിക്കുന്ന നിക്ഷേപത്തിന് നികുതി പൂർണ്ണമായും പിൻവലിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. മുഹമ്മദ് അലി ആവശ്യപ്പെട്ടു. സംഘടനയുടെ ഇടുക്കി ജില്ലാ പ്രവർത്തക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി. എം.സലിം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പി. എച്ച്.സുധീറിനെ ജില്ലാ പ്രസിഡണ്ട് ആയും വി.എം. അഷ്റഫിനെ ജനറൽ സെക്രട്ടറിയായും കെ. അഫ്സലിനെ ട്രഷററായും തൊടുപുഴയിൽ നടന്ന സമ്മേളനം തിരഞ്ഞെടുത്തു.