തൈക്കാട് ബാങ്ക് ഏഴ് ലക്ഷം രൂപ നല്‍കി
തൈക്കാട് സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 7,42,422 രൂപ നല്‍കി. ബാങ്ക് വിഹിതം, ബാങ്ക് പ്രസിഡന്റിന്റെ ഒരു മാസത്തെ ഓണറേറിയം, ജീവനക്കാരുടെ രണ്ടുമാസത്തെ ശമ്പളം, ബാങ്ക് ഡയരക്ടര്‍മാരുടെ സിറ്റിങ് ഫീസ് എന്നിവ ഉള്‍പ്പെടെയാണ് 7,42,422 രൂപ നല്‍കിയത്.
ബാങ്ക് പ്രസിഡന്റ് പരമേശ്വരന്‍ കുന്നത്ത് നിയുക്ത എം.ല്‍.എ. മുരളി പെരുനെല്ലിക്ക് ചെക്ക് കൈമാറി. ഡയരക്ടര്‍മാരായ പി.വേണുഗോപാലാന്‍, വി. മൊയ്തു, ലത രാധാകൃഷ്ണന്‍ എം.കെ. സോമന്‍, കെ.എ. ബാലന്‍, ബാങ്ക് സെക്രട്ടറി സി.കെ. സദാനന്ദന്‍, മാനേജര്‍മാരായ ആര്‍.കെ. ഉമ്മര്‍, കെ.എസ്. ബിജു, സി.എം. ഹാരീഷ് എന്നിവര്‍ പങ്കെടുത്തു.