തെക്കുംഭാഗം സര്‍വ്വീസ് സഹകരണ ബാങ്ക് സഹകാരി സംഗമം നടത്തി

moonamvazhi

ഇടുക്കി തെക്കുംഭാഗം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ സില്‍വര്‍ ഹില്‍ സിനിമാസില്‍ സഹകാരി സംഗമം നടത്തി. യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം അധ്യക്ഷത വഹിച്ചു. തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍ കസ്റ്റമേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തു. ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ്‌റ റ്റി.സി രാജു തരണിയില്‍ മുഖ്യ പ്രഭാഷണം നടത്തി. നിക്ഷേപ സ്വീകരണം ഷട്ടില്‍ ബാട്മിന്റണ്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സൈജന്‍ സറ്റീഫനില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് ബാങ്ക് പ്രസിഡന്റ് ടോമി കാവാലം നിര്‍വ്വഹിച്ചു.

പി.എ.സി.എസ് അസോസിയേഷന്‍ പ്രസിഡന്റ് കെ ദീപക്, സ്വയംകോസ് പ്രസിഡന്റ് ബിജു മാത്യു, വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, സഹകരണ വകുപ്പ് ഇന്‍സ്‌പെക്ടര്‍ യു.എം ഷാജി, കല്ലാനിക്കല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സാജന്‍ മാത്യു, സില്‍വര്‍ ഹില്‍സ് സിനിമാസ് ഡയറക്ടര്‍ ശ്രാവണ്‍ കെ ദേവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കളക്ഷന്‍ ഏജന്റ് ഷിജോ സെബാസ്റ്റ്യന് പ്രസിഡന്റ് ഉപഹാരം സമ്മാനിച്ചു. ബാങ്ക് ഡയറക്ടര്‍ മാത്യു ജോസഫ് സ്വാഗതവും ബാങ്ക് സെക്രട്ടറി വി.റ്റി ബൈജു നന്ദിയും പറഞ്ഞു. ബാങ്ക് ഡയറക്ടര്‍മാര്‍, സഹകാരികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News