തൃശ്ശൂർ ജില്ലാ പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് സെപ്റ്റംബർ 6ന്.

[mbzauthor]

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ഈ മാസം 14നു നടത്തേണ്ടിയിരുന്ന തൃശ്ശൂർ ജില്ലാ പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് സെപ്റ്റംബർ 6ന് നടത്താൻ സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് ഈ മാസം 14 നു നടന്നാൽ വോട്ടർ മാരായ പോലീസുകാർക്ക് വോട്ട് ചെയ്യാൻ എത്താൻ ബുദ്ധിമുട്ട് വരുമെന്ന അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ഭരണസമിതിയുടെ കാലാവധി തീരുന്ന പശ്ചാത്തലത്തിൽ ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

എക്സ് ഒഫീഷ്യോ പ്രസിഡണ്ടായ ജില്ലാ പോലീസ് കമ്മീഷണർ കൺവീനറും നിലവിലെ ഭരണസമിതിയിലെ 2 അംഗങ്ങളെയും ഉൾപ്പെടുത്തിയാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചത്. ഈ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സെപ്റ്റംബർ ആറിന് തെരഞ്ഞെടുപ്പ് നടത്താൻ സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. സെപ്റ്റംബർ 6 വെള്ളിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 4 വരെ തൃശ്ശൂർ ജില്ലാ പോലീസ് റിക്രിയേഷൻ ക്ലബ്ബ് ഹാളിൽ ആണ് തിരഞ്ഞെടുപ്പ്. ശക്തമായ മഴയും പ്രളയവുമാണ് തിരഞ്ഞെടുപ്പ് നടപടികൾക്ക് വിലങ്ങുതടിയായത്.

[mbzshare]

Leave a Reply

Your email address will not be published.