തൃശ്ശൂർ കോ.ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിൽ ഭരതൻ സ്‌മൃതി സംഘടിപ്പിച്ചു.

adminmoonam

ചലച്ചിത്രകാരൻ ഭരതന്റെ ഇരുപത്തി ഒന്നാം ചരമവാർഷികദിനം ഭരതൻ സ്മൃതി കോ ഓപ്പറേറ്റീവ് പബ്ളിക്ക് സ്കൂളിൽ  സംഘടിപ്പിച്ചു . പ്രശസ്ത സിനിമാ താരം ജയരാജ് വാര്യർ ഭരതന്റെ ഓർമ്മക്കായ് വൃക്ഷതൈ നടുകയും അതിന് ചാമരം എന്ന പേരു് നൽകുകയും ചെയ്തു . സ്കൂളിലെ ബാലജന സഖ്യമാണ് ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തത് .

തുടർന്ന് ഭരതന്റെ സിനിമയിലെ ഗാനങ്ങൾ ജയരാജ് വാര്യർ കുട്ടികൾക്ക് പാടി കൊടുത്തു. കുട്ടികൾക്ക് ചിത്രരചനാ മത്സരവും നടത്തി. ചടങ്ങിൽ വൈസ് പ്രസിഡൻറ് സജീവൻ .ടി .എസ് , പ്രിൻസിപ്പാൾ മൃദുല എം.ആർ , ബാലജനസഖ്യം തൃശുർ യൂണിറ്റ് സഹകാരി പ്രമോദ്, അഡ്വ. മായാ ദാസ് , വൈസ് പ്രിൻസിപ്പാൾ രാകേഷ് , മോഹൻ നടോടി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News