ട്രഷറി സ്ഥിര നിക്ഷേപത്തില്‍ നിന്നു രണ്ടു ഭാഗിക പിന്‍വലിക്കല്‍ മാത്രം
ട്രഷറിയിലെ സ്ഥിര നിക്ഷേപത്തില്‍ നിന്നു നിക്ഷേപം ഭാഗികമായി പിന്‍വലിക്കുന്നതിനു സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. നിലവിലെ വ്യവസ്ഥക്കൊപ്പം ഏതാനും നിബന്ധനകള്‍ കൂടി ചേര്‍ത്തു സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതനുസരിച്ച് ഒരു സ്ഥിര നിക്ഷേപത്തില്‍ നിന്നു പരമാവധി രണ്ടു ഭാഗികമായ പിന്‍വലിക്കല്‍ മാത്രമേ അനുവദിക്കൂ.
മറ്റു നിബന്ധനകള്‍ ഇപ്രകാരമാണ് :
1. അധികമായി നല്‍കിയ പലിശ ഭാഗികമായി പിന്‍വലിക്കുന്ന തുകയില്‍ നിന്നു കുറവു ചെയ്യും.
2. അമ്പതിനായിരം രൂപയ്ക്കു മുകളിലുള്ള നിക്ഷേപത്തില്‍ നിന്നു മാത്രമേ ഭാഗികമായ പിന്‍വലിക്കല്‍ അനുവദിക്കൂ. പരമാവധി രണ്ടു ഭാഗികമായ പിന്‍വലിക്കല്‍ അനുവദിച്ച ശേഷം നിക്ഷേപത്തുകയില്‍ 50,000 രൂപയുടെ നീക്കിയിരിപ്പുണ്ടായിരിക്കണം.
3. ഒരു സ്ഥിര നിക്ഷേപത്തിന്മേല്‍ ഒരു ദിവസം ഭാഗികമായ പിന്‍വലിക്കല്‍ ഒരെണ്ണമേ അനുവദിക്കൂ.
കേരള ട്രഷറി കോഡ് വാല്യം II, അനുബന്ധം 3, ചട്ടം 57 ല്‍ ഇതിനാവശ്യമായ ഭേദഗതികള്‍ പിന്നീട് വരുത്തുമെന്നു അഡീഷണല്‍ ചീഫ് സെക്രട്ടറി ( ധനകാര്യം ) യുടെ ഉത്തരവില്‍ പറയുന്നു. ട്രഷറി സ്ഥിര നിക്ഷേപത്തില്‍ നിന്നു ഭാഗികമായ പിന്‍വലിക്കല്‍ അനുവദിക്കുന്നതു പലിശ അക്കൗണ്ട് ക്രമീകരിക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കുന്നതിനാലാണു പുതിയ നിബന്ധനകള്‍ കൊണ്ടുവന്നിരിക്കുന്നത്.
[mbzshare]