ടി.വി. സുഭാഷ് സഹകരണസംഘം രജിസ്ട്രാര്‍
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയരക്ടര്‍ ടി.വി. സുഭാഷിനെ സഹകരണസംഘം രജിസ്ട്രാറായി നിയമിച്ചു. ഒരു വര്‍ഷത്തേക്കു ജോയിന്റ് സെക്രട്ടറിക്കു തുല്യമായ എക്‌സ് കേഡര്‍ തസ്തിക സൃഷ്ടിച്ചുകൊണ്ടാണു സഹകരണസംഘം രജിസ്ട്രാറെ നിയമിച്ചിരിക്കുന്നത്. സുഭാഷിനു ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ അധികച്ചുമതല കൂടിയുണ്ടാകും.
ഇന്‍ഡക്ഷന്‍ പരിശീലനം കഴിഞ്ഞു തിരിച്ചുവരുന്ന മുന്‍ സഹകരണസംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗീസിനെ തദ്ദേശസ്വയംഭരണ വകുപ്പില്‍ അമൃതിന്റെ മിഷന്‍ ഡയരക്ടറായും നിയമിച്ചു.