ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂന്നി മക്കരപ്പറമ്പ സര്‍വീസ് ബാങ്ക്
2022 ല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ മക്കരപ്പറമ്പ സര്‍വ്വീസ് സഹകരണ ബാങ്ക് ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ബാങ്കിന്റെ പൊതുനന്‍മാ ഫണ്ട് പ്രവര്‍ത്തന പരിധിയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി വിനിയോഗിക്കാന്‍ തീരുമാനിച്ചു. 360 കോടി രൂപ അധിക വിഭവ സമാഹരണം ലക്ഷ്യംവച്ചുകൊണ്ടുള്ള ബജറ്റ് പൊതുയോഗം പാസാക്കി. 168 ലക്ഷം രൂപയാണ് അറ്റ ലാഭം പ്രതീക്ഷിക്കുന്നത്.
മെമ്പര്‍മാര്‍ക്ക് 20 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. കോവിഡ് പ്രതിസന്ധിക്കിടയിലും അറ്റ ലാഭം ഒരു കോടി ഒമ്പത് ലക്ഷംരൂപയാണ്. 157 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ ഇത്തവണ അംഗങ്ങള്‍ക്ക് നല്‍കിയതായി ബാങ്ക് ഭാരവാഹികള്‍ അറിയിച്ചു. ബാങ്ക് പ്രസിഡന്റ് പി. മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹനീഫ പെരിഞ്ചീരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി.പി, ഉണ്ണീന്‍കുട്ടി ഹാജി, ഭരണ സമിതി അംഗങ്ങളായ സി. നസീം, അല്ലൂര്‍ മരക്കാര്‍, രാജന്‍ കുറുവ, സമീര്‍ കോപ്പിലാന്‍, വി.പി.അബ്ദുല്‍ അസ്സീസ്, പി. ഷരീഫ്, കെ. ഷൗക്കത്ത്, എ.കൃഷ്ണന്‍, വി.ബുഷ്‌റ, ടി.കെ.ഉമ്മുസല്‍മ, പി.പി.പ്രിയ പ്രസംഗിച്ചു.