ജില്ലാ ബാങ്ക് ജീവനക്കാർ മാർച്ചും ധർണയും നടത്തി

[email protected]

ജില്ലാ സഹകരണ ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്റെ നേതൃത്വത്തിൽ ജില്ലാ സഹകരണ ബാങ്ക് ജീവനക്കാർ സഹകരണ സംഘം രജിസ്ട്രാർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.വി.ശിവൻകുട്ടി എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്തു.സഹകരണ മേഖല സമാന്തര ജനകീയ സംവിധാനമാണ്. സഹകരണ മേഖലയിലെ ജീവനക്കാരുടെ ആവശ്യങ്ങൾ അവഗണിക്കുന്ന രജിസ്ട്രാറുടെ നടപടി തിരുത്തണമെന്നും വി.ശിവൻകുട്ടി ആവശ്യപ്പെട്ടു.

കേരള ബാങ്ക് രൂപീകരണത്തെ പിന്തുണക്കുന്നു. എന്നാൽ അതിന്റെ പേരിൽ ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിച്ചാൽ ശക്തമായ സമരം നടത്തുമെന്ന് ബെഫി സംസ്ഥാന സെക്രട്ടറി അനിൽ അഭിവാദ്യ പറഞ്ഞു .കെ .സി വിക്രമൻ, കെ.എസ് സുനിൽകുമാർ ജോസ് .ടി .എബ്രഹാം തുടങ്ങിയവർ സംസാരി

ക്ലാസിഫിക്കേഷൻ പുനർ നിർണയിക്കുക, ശമ്പള പരിഷ്ക്കരണം നടപ്പാക്കുക, പ്രൊമോഷൻ തടയുന്ന രജിസ്ട്രാറുടെ ഉത്തരവ് പിൻവലിക്കുക, പെൻഷൻ ആനുകൂല്യം വർധിപ്പിക്കുക, കേന്ദ്ര നിയമ പ്രകാരം മെച്ചപ്പെട്ട ഗ്രാറ്റുവിറ്റി നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ സമരം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News