ചെറുതാഴം സഹകരണ ബാങ്കിന്റെ മത്സ്യകൃഷി ആരംഭിച്ചു.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചെറുതാഴം സർവ്വീസ് സഹകരണ ബേങ്ക് നീക്കാംവള്ളി കൃഷി തോട്ടത്തിൽ ആരംഭിക്കുന്ന മത്സ്യകൃഷിയുടെ ഉൽഘാടനം പി കെ ശ്രീമതി ടീച്ചർ നിർവഹിച്ചു. ബേങ്ക് പ്രസിഡണ്ട് സി എം വേണുഗോപാലൻ അധ്യക്ഷനായിരുന്നു. ഐ വി ശിവരാമൻ , കെ സി തമ്പാൻ മാസ്റ്റർ ,ഫസ്മിന, വിവി ഗോവിന്ദൻ മാസ്റ്റർ , എം അനിൽകുമാർ എന്നിവർ സംസാരിച്ചു. ബേങ്ക് സെക്രട്ടറി കെ ദാമോദരൻ സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി കെ കെ വി ലക്ഷമണൻ നന്ദിയും പറഞ്ഞു.