ചാവക്കാട് സഹകരണ റൂറൽ ബാങ്ക് വീടിന്റെ താക്കോൽ കൈമാറി.

adminmoonam

പ്രളയബാധിതരെ സഹായിക്കുവാൻ സഹകരണ വകുപ്പ് ആവിഷ്ക്കരിച്ച കെയർ ഹോം പദ്ധതിയിൽ ചാവക്കാട് സഹകരണ റൂറൽ ബാങ്ക് പണി കഴിപ്പിച്ച വീടിന്റെ താക്കോൽ ദാനം ബാങ്ക് പ്രസിഡന്റ് കെ.കെ സെയ്തുമുഹമ്മദ് നിർവഹിച്ചു.

വെങ്കിടങ്ങ് മേപ്പുറത്ത് ലീല താക്കോൽ സ്വീകരിച്ചു. വീടിന്റെ മുറ്റത്ത് വച്ച് നടത്തിയ ചടങ്ങിൽ വൈസ് പ്രസിഡന്റ് പി.കെ. അബൂബക്കർ, ഡയറക്ടർമാരായ കെ. വേണുഗോപാൽ, കെ.ജെ. ചാക്കോ, സലാം വെൻമേനാട്, പ്രശാന്ത് ചക്കര, എൻ.കെ. വിമല, ബാങ്ക് സെക്രട്ടറി ഇ.എഫ്  ജോസഫ് അസിസ്റ്റന്റ് സെക്രട്ടറി ടി . വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News