ചാത്തമംഗലം സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു.
കോഴിക്കോട് ചാത്തമംഗലം സർവീസ് സഹകരണ ബാങ്കിലെ നേതൃത്വത്തിൽ കുഴക്കോട് സംയോജിതകൃഷി വ്യാപന കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. 40 സെന്റ് സ്ഥലത്ത് അശോകൻ വാലത്തിലിന്റെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. രണ്ടാമത്തെ ജെ.എൽ.ജി ഗ്രൂപ്പിന്റെ പച്ചക്കറി തൈ നടൽ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എ. രമേശൻ നിർവഹിച്ചു.
സംയോജിത കൃഷി വ്യാപനം കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് പി. ഷൈപു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ സി.പി. സന്തോഷ്, ദിലീപ്, കമ്മറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൃഷിക്ക് ആവശ്യമായ സാമ്പത്തിക സഹായവും മറ്റും നൽകുന്നത് ബാങ്ക് ആണ്.