ഗ്രീന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ പൊക്കാളി കൊയ്ത്തുത്സവം നടത്തി
പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ഗ്രീന്‍ ആര്‍മിയുടെ പൊക്കാളി കൊയ്ത്തുത്സവം പൂയപ്പിള്ളി പാടശേഖരത്ത് നടന്നു. പൊക്കാളി വിത്ത് സംഭരണത്തിന്റെ ഭാഗമായി രണ്ടേക്കര്‍ സ്ഥലത്ത് നടന്ന കൊയ്ത്തുത്സവം ബാങ്ക് പ്രസിഡണ്ട് എ.ബി. മനോജ് ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് മെമ്പര്‍ എ.എന്‍. സൈനന്‍, എം.ജി. നെല്‍സണ്‍, പി.എന്‍. വിജയന്‍, വി.ജി. ത്യാഗരാജന്‍ ഗ്രീന്‍ ആര്‍മി അംഗങ്ങള്‍ കര്‍ഷക തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്ന് വിളവെടുപ്പ് നടത്തി.