ഗ്രാമീണ സമ്പദ് വ്യവസ്ഥയാണ് രാജ്യത്തിന്റെ നട്ടെല്ലിന് മന്ത്രി സി .രവീന്ദ്രനാഥ്.

[mbzauthor]

വട്ടിപ്പലിശകാരിൽ നിന്നും സാധാരണ ജനങ്ങളെ രക്ഷിക്കാൻ സഹകരണവകുപ്പിന്റെ മുറ്റത്തെ മുല്ല പദ്ധതിക് ആയിട്ടുണ്ടെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. തൃശ്ശൂർ കല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ മുറ്റത്തെ മുല്ല പദ്ധതിയുടെയും ലാഭ വിഹിതം വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ മേഖലയുടെ സാമ്പത്തിക ഉന്നമനത്തിലൂടെയാണ് രാജ്യ പുരോഗതി കൈവരിക്കൂ എന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീ വഴി സഹകരണസംഘങ്ങൾ നടപ്പാക്കുന്ന മുറ്റത്തെ മുല്ല പദ്ധതി മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. ബാങ്ക് പ്രസിഡണ്ട് കെ.എ. രാജൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ അജിത്, തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ.എൻ. ദിവാകരൻ, രാഘവൻ മുളങ്കാടൻ , ബാങ്ക് സെക്രട്ടറി എ. പുഷ്പലത, ഭരണസമിതി അംഗങ്ങളായ ജിഷ മോഹൻദാസ്, പി. ശരത്ചന്ദ്രൻ, മണി കിഴകൂടൻ, ടോമി, മൂസ, ലീന, ലൂസി, കുടുംബശ്രീ ചെയർപേഴ്സൺ ഐവി തോമസ്, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ കൺവീനർ ജോസ് തെക്കേത്തല എന്നിവർ സംസാരിച്ചു.

[mbzshare]

Leave a Reply

Your email address will not be published.