കർഷകർക്ക് പുത്തനറിവ് നൽകി ക്ഷീര കർഷക സമ്പർക്ക പരിപാടി.
തൃശൂർ പുഴക്കൽ ക്ഷീര സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുഴക്കൽ ബ്ലോക്കിലെ ക്ഷീരകർഷകർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ആർ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് എ.കെ. രമേശ് അധ്യക്ഷത വഹിച്ചു. പുഴക്കൽ ക്ഷീര വികസന ഓഫീസർ ടി.വി. മഞ്ജുഷ കർഷകർക്ക് ക്ലാസെടുത്തു. ക്ഷീരമേഖലയിലെ ബോധവൽക്കരണം, ക്ഷീര പരിപാലനം, കർഷകർക്കുള്ള ആനുകൂല്യങ്ങൾ എന്നിവയെല്ലാം സംബന്ധിച്ചായിരുന്നു ക്ലാസ്സ്. സംഘം വൈസ് പ്രസിഡന്റ് എ.ബി.ജലജ സെക്രട്ടറി ഡോൺ എന്നിവർ സംസാരിച്ചു