ക്ഷീരസംഘങ്ങള്‍ക്ക് ആദായ നികുതി ചുമത്തരുത് – മില്‍മ
ക്ഷീര സംഘങ്ങളെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് മില്‍മ എറണാകുളം മേഖല ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ച്ച് 28ലെ പ്രത്യേക ഗസറ്റ് വിജ്ഞാപന പ്രകാരം ഒരു സാമ്പത്തികവര്‍ഷം 50 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം പാല്‍വിലയായി ലഭിക്കുന്ന ക്ഷീര സംഘങ്ങളില്‍ നിന്നു 50 ലക്ഷം രൂപയില്‍ അധികരിക്കുന്ന തുക എത്രയാണോ ആ തുകയില്‍നിന്ന് 0.1 ശതമാനം നികുതിയായി (TDS) ആദായ നികുതി വകുപ്പിലേക്ക് അടക്കണമെന്നാണ് നിര്‍ദേശം.
പാലിന്റെ കാര്യത്തില്‍ കേരളത്തെ സ്വയംപര്യാപ്തമാക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് അടുക്കുമ്പോളാണ് ക്ഷീരസംഘങ്ങളെ തകര്‍ക്കുന്ന തരത്തിലുള്ള ഈ നീക്കം. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ക്ഷീരസംഘങ്ങളെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതിനായുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ക്ഷീര വികസന വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയതായി ജോണ്‍ തെരുവത്ത് പറഞ്ഞു.