ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു
സംസ്ഥാന ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു. ഇതോടൊപ്പം, കോഴിക്കോട് കുന്നുമ്മല്‍ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമവും മന്ത്രി ഉദ്ഘാടനം ചെയ്തു. വേളം പൂളക്കൂലിലായിരുന്നു പരിപാടി.
ചടങ്ങില്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡയരക്ടര്‍ വി.പി. സുരേഷ്‌കുമാര്‍ ക്ഷീരഗ്രാമം പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഇ.കെ. വിജയന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഷീജ ശശി, വേളം ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് നയീമ കുളമുള്ളതില്‍, അഡ്വ. എന്‍. രാജന്‍, വി.കെ. റീത്ത, എം. യശോദ, പി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എക്‌സിബിഷന്‍ ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിലും സെമിനാര്‍ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് പി. ചന്ദ്രിയും ഉദ്ഘാടനം ചെയ്തു.
ക്ഷീര കര്‍ഷക സംഗമത്തില്‍ കുന്നുമ്മല്‍ ബ്ലോക്കിലെ 21 ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്നായി 300 കര്‍ഷകര്‍ പങ്കെടുത്തു. കന്നുകാലി പ്രദര്‍ശനം, ഗോസുരക്ഷാ ക്യാമ്പ്, ഡെയറി എക്‌സിബിഷന്‍, ക്വിസ് തുടങ്ങിയ പരിപാടികളുമുണ്ടായിരുന്നു.