ക്ഷാമബത്ത പുനസ്ഥാപിക്കണം: കേരള ജില്ലാ സഹകരണ ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍
ആള്‍ കേരള ജില്ലാ സഹകരണ ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രാജീവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. കുമാരന്‍ അധ്യക്ഷത വഹിച്ചു. എംപ്ലോയീസ് പെന്‍ഷന്‍ ബോര്‍ഡ് മുന്‍ ഡയറക്ടര്‍ പി. പ്രദീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ക്ഷാമ ബത്ത നാമമാത്രമായ പെന്‍ഷന്‍ വര്‍ധനവിന്റെ പേരില്‍ നിര്‍ത്തലാക്കിയ നടപടി പുനപരിശോധിച്, ക്ഷാമബത്ത പുനസ്ഥാപിക്കണമെന്നും, പെന്‍ഷന്‍ പരിഷകരണ കമ്മിറ്റിയുടെ പ്രധാനപ്പെട്ട ശുപാര്‍ശകള്‍ സംഘടനകളുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ബാലന്‍ സ്വാഗതവും, സുകുമാരന്‍. വി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: സി കുമാരന്‍ (പ്രസിഡന്റ് ), വി. ടി. ജയരാജന്‍ (ജനറല്‍ സെക്രട്ടറി), എ. രാജന്‍ (ട്രഷറര്‍).