ക്രിസ്മസ് പുതുവത്സര കേക്ക് മേളക്ക് തുടക്കം കുറിച്ച് വെണ്ണല സഹകരണ ബാങ്ക്
വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കില്‍ ക്രിസ്മസ് പുതുവത്സര കേക്ക് മേളക്ക് തുടക്കം കുറിച്ചു. വെണ്ണല പറമ്പത്ത്‌ശ്ശേരി വീട്ടില്‍ ബിജുവിന് കേക്ക് നല്‍കി കൊണ്ട് ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് കേക്കമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.എസ്.മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ എന്‍.എ.അനില്‍കുമാര്‍,സേവ്യര്‍ ലിജു, ആശാ കലേഷ്, വിനിത സക്‌സേന,പ്രേമലത.വി.എസ്,സെക്രട്ടറി എം.എന്‍.ലാജി എന്നിവര്‍ സംസാരിച്ചു. ഹോം മെയ്ഡ്, ബേക്കറി കേക്കുകള്‍ 10 മുതല്‍ 20 ശതമാനം വരെ വിലക്കുറവിലാണ് വില്‍പ്പന നടത്തുന്നത്.