കോ- ഓപ്പറേറ്റീവ് കള്‍ച്ചര്‍ വാട്ട്‌സ് ആപ്പ കൂട്ടായ്മ ഒന്‍പതാം വര്‍ഷത്തിലേക്ക്
സോഷ്യല്‍ മീഡിയയുടെ ആരംഭത്തില്‍ സഹകരണ മേഖലയിലുളളവരെ ഉള്‍ക്കൊള്ളിച്ച് രൂപം കൊണ്ട കൂട്ടായ്മയായ കോ- ഓപ്പറേറ്റീവ് കള്‍ച്ചര്‍ ഗ്രൂപ്പിന്റെ വാട്ട്‌സ് ആപ്പ് കൂട്ടായ്മ ഒമ്പതാം വര്‍ഷത്തിലേക്ക് കടന്നു.
സഹകരണ സംസ്‌ക്കാരത്തിന്റെ വ്യാപനം ലക്ഷ്യമാക്കി തുടങ്ങിയ ഈ കൂട്ടായ്മക്ക് പതിനാറ് വര്‍ഷം മുമ്പ് ഓര്‍ക്കൂട്ടിലാണ് തുടക്കം കുറിച്ചത്. കാലം കഴിയുംതോറും സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ പുതിയവ കടന്നു വന്നപ്പോള്‍ 2011 ല്‍ ഫെയ്‌സ്ബുക്കിലും കള്‍ച്ചര്‍ ഗ്രൂപ്പ് രൂപം കൊണ്ടു. എന്നാല്‍ ഏറ്റവും ശക്തമായ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് കോ- ഓപ്പറേറ്റീവ് കള്‍ച്ചര്‍ ഗ്രൂപ്പ് സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരിലും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരിലും സഹകാരികളിലും എത്തിയത്.
2014 ഫിബ്രവരി 27 ന് രൂപം കൊണ്ട കോ- ഓപ്പറേറ്റീവ് കള്‍ച്ചര്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ഒന്‍പതാം വര്‍ഷത്തിലേക്ക് കടന്നിരിക്കയാണ്. കുറഞ്ഞ ആളുകള്‍ക്ക് മാത്രം വാട്ട്‌സ് ആപ്പ് സൗകര്യം ഉണ്ടായിരുന്ന കാലത്ത് നിയമത്തിലെയും ചട്ടങ്ങളിലെയും പല വശങ്ങളും ചര്‍ച്ച ചെയ്യാനും, രജിസ്ട്രാറുടെ സര്‍ക്കുലറുകള്‍, സഹകരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍, വകുപ്പിലെ സ്ഥാനക്കയറ്റങ്ങളും സ്ഥലമാറ്റങ്ങളും, സഹകരണ സ്ഥാപനത്തിലെ പൊതു ജീവനക്കാര്‍ക്ക് നിയമവും ചട്ടവും ബന്ധപ്പെട്ട സംശയത്തിനുള്ള മറുപടി, സര്‍വീസ് സംബന്ധ വിഷയങ്ങള്‍, കാര്യങ്ങള്‍ തുടങ്ങി ജോലിയിലും ജീവിതത്തിലും പ്രചോദനം നല്‍കുന്ന വിഷയങ്ങള്‍, കൂടെ സംഗീതം ഉള്‍പ്പടെയുള്ള എന്റര്‍ടെയിന്‍മെന്റ് തുടങ്ങിയവയൊക്കെ ഗ്രൂപ്പിലൂടെ കടന്നു പോയിട്ടുണ്ടെന്ന് ഗ്രൂപ്പിന്റെ അഡ്മിനിസ്‌ട്രേറ്ററായ എ.വി. റഷീദ് അലി (റിട്ട: ഡെപ്യൂട്ടി രജിസ്ട്രാര്‍) പറഞ്ഞു.
അഡ്മിനോടൊപ്പം ഗ്രൂപ്പിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകുന്നതില്‍ ടി.പി. ജയരാജന്‍ (കോഴിക്കോട്) ദിവാകരന്‍ (കണ്ണൂര്‍), സന്തോഷ് കുമാര്‍ (വയനാട്), ബഷീര്‍ (മലപ്പുറം), രാജേഷ് (തൃശൂര്‍), ജിജീഷ് (എറണാകുളം), അഷിന്‍ സിബി (കോട്ടയം), ധനരാജന്‍ (ആലപ്പുഴ), ഹരിദാസ് ( പാലക്കാട് ), ബ്രിജിന്‍ (കൊല്ലം), സനല്‍ കുമാര്‍ ( തിരുവനന്തപുരം) തുടങ്ങിയവരും ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.