കോവിഡ്- 19 അതിജീവനത്തിന് പുതിയ പദ്ധതികളുമായി ചെറുവത്തൂർ ഫാർമേഴ്സ് ബാങ്ക്.

adminmoonam

കോവിഡ് 19 മൂലം ദുരിതത്തിലാവുകവും വായ്പകൾ തിരിച്ചടക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുന്ന അംഗങ്ങൾക്കും ഇടപാട്കാർക്കും അതിജീവനത്തിനായി ആകർഷകമായ വായ്പാ പദ്ധതികളും പലിശ ഇളവുകളും, കാസർഗോഡ് ചെറുവത്തൂർ ഫാർമേഴ്സ് ബാങ്ക് പ്രഖ്യാപിച്ചു.
മെയ് 1ന് ശേഷം അനുവദിച്ചതും അനുവദിക്കുന്നതുമായ എല്ലാ വായ്പകളുടെയും പലിശ നിരക്കിൽ അര ശതമാനം കുറവ് വരുത്തും. വ്യക്തിഗതവായ്പകൾ യഥാസമയം തിരിച്ചടക്കുന്നവർക്കു പലിശയിൽ 2 ശതമാനം ഇളവും പുതിയ വായ്പയിൽ 100 ശതമാനം വരെ വർദ്ധനവും അനുവദിക്കും. ലോക്ക് ഡൗണിന് മുമ്പുവരെ കൃത്യമായി ഗഡു അടച്ച് വരുന്ന മദ്ധ്യകാല വായ്പകളിൽ വർദ്ധനവ് ആവശ്യമുള്ളവർക്ക് വർദ്ധനവ് അനുവദിക്കും. മടങ്ങി വരുന്ന പ്രവാസികൾക്കും, പ്രവാസികളുടെ ഗ്രൂപ്പ്കൾകും പുതിയ തൊഴിൽ സംരംഭത്തിനായ് 9 % പലിശ നിരക്കിൽ സംരംഭകത്വ വായ്പകൾ അനുവദിക്കും. കച്ചവടക്കാർക്ക് ദിന നിക്ഷേപ അക്കൗണ്ടുകളിന്മേൽ അടച്ച തുകയുടെ 2 ഇരട്ടി വരെ കച്ചവട വായ്പ അനുവദിക്കാനും തീരുമാനിച്ചു.

കൃഷിക്കും കാർഷിക അനുബന്ധ ആവശ്യങ്ങൾക്കും 6.8% പലിശ മാത്രം ഈടാക്കിക്കൊണ്ട് 2 ലക്ഷം രൂപ വരെ സ്വർണ്ണ പണയ കാർഷിക വായ്പ അനുവദിക്കും, ചെറുവത്തൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ തരിശുരഹിതഗ്രാമം പദ്ധതി നടപ്പിലാക്കും. കുടുംബശ്രീ യൂണിറ്റുകൾക്ക് 7% പലിശ നിരക്കിൽ കാർഷിക വായ്പകൾ കൂടുതലായി അനുവദിക്കും. ചെറുകിട / കുടിൽ വ്യവസായത്തിനായി പ്രത്യേക വായ്പ പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. മുഖ്യന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയിൽ ആവശ്യക്കാരായ കുടുബശ്രീ അംഗങ്ങൾക്ക് 20000 രൂപ വരെ പ്രത്യേക വായ്പയും കൂടാതെ അതിജീവനത്തിനായി കേന്ദ്ര സംസ്ഥാന ഗവൺമെൻറുകൾ പ്രഖ്യാപിക്കുന്ന എല്ലാ വായ്പാ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കാനും പ്രസിഡണ്ട് വി.കൃഷ്ണൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഭരണ സമിതി യോഗം തീരുമാനിച്ചു.ബാങ്ക് മാനേജിംഗ് ഡയറക്ടർ വിനയകുമാർ.പി.കെ പദ്ധതികൾ വിശദീകരിച്ചു. ഭരണ സമിതി അംഗങ്ങളായ നാരായണൻ കടവത്ത്, ഇ.പി കുഞ്ഞബ്ദുള്ള, ഇ ടി രവീന്ദ്രൻ, കെ.പി കുമാരൻ ഷുക്കൂർ ഹാജി, കെ.വി കരുണാകരൻ, എം രവീന്ദ്രൻ, ജയാ ജനാർദ്ദനൻ, ദീപ പ്രതാപൻ, എ.കെ സുവർണ്ണിനി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

20000/- രൂപ വരെ നിലവിൽ അനുവദിച്ചുവരുന്ന പലിശരഹിത വായ്പ ലോക് ഡൌൺ കഴിഞ്ഞും ഒരു മാസം കൂടി തുടരാനും, ബാങ്ക് നടത്തുന്ന ഫാർമേഴ്സ് നീതിമാർക്കറ്റ് കൂടുതൽ വിപുലീകരിക്കാനും, ഹോം ഡെലിവറി സിസ്റ്റം ആരംഭിക്കാനും ഭരണ സമിതി തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News