കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കി
തൊടുപുഴ സര്‍വീസ് സഹകരണ ബാങ്കിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കി. തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍ സംഘത്തിനാണ് പരിശീലനം നല്‍കിയത്. രണ്ട് ദിവസത്തെ പരിശീലന പരിപാടിയില്‍ ഓരോ ദിവസവും 50 പേര്‍ വീതം പങ്കെടുത്തു.
കോവിഡ് രോഗികളുടെ പ്രധിരോധ പ്രവര്‍ത്തനങ്ങളിലാണ് പരിശീലനം നല്‍കിയത്. തൊടുപുഴ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ എം ബാബു ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വോളന്റിയര്‍ ക്യാപ്റ്റന്‍ പി കെ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആര്‍ദ്രം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ ഖയസ് മുഖ്യ പ്രഭാഷണം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ.സി. ചാക്കോ,തൊടുപുഴ നോഡല്‍ ഓഫീസര്‍ ജോണി, സിസ്റ്റര്‍ സിനി, സീമ, സുമേഷ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു. സിനിമ സംവിധായകന്‍ മേജര്‍ രവി തണ്ടര്‍ ഫോഴ്‌സ് സെക്യൂരിറ്റീസ് എം.ഡി. അനില്‍കുമാര്‍ നായര്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. വി. എസ്. ബിന്ദു സ്വാഗതവും ഷിജി ജെയിംസ് നന്ദിയും പറഞ്ഞു.