കോഴിക്കോട് ഡിസ്ട്രിക്ട് വനിതാ ബ്യൂട്ടീഷ്യന്‍സ് വെല്‍ഫെയര്‍ സംഘം ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്
കോഴിക്കോട് ഡിസ്ട്രിക്ട് വനിതാ ബ്യൂട്ടീഷ്യന്‍സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസ് പുഷ്പ ജങ്ഷനിലെ അമ്പാളി ബില്‍ഡിങ്ങിലേക്കു മാറുന്നു.
മാര്‍ച്ച് ഒമ്പത് ബുധനാഴ്ച രാവിലെ പത്തിനു കോഴിക്കോട് സഹകരണ സംഘം ജോ. രജിസ്ട്രാര്‍ ടി. ജയരാജന്‍ ഓഫീസ് മാറ്റത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ആദ്യ നിക്ഷേപം സ്വീകരിക്കും. വാര്‍ഡ് കൗണ്‍സിലര്‍ പി. ഉഷാദേവി ബ്യൂട്ടി പാര്‍ലറിന്റെയും കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍ കുട്ടി ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്‌കീമിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും.