കോരാമ്പാടം ബാങ്കിന്റെ ലൈവ് ഫിഷ് മാര്‍ക്കറ്റ് സമാപിച്ചു

moonamvazhi
എറണാകുളം ജില്ലയിലെ കോരാമ്പാടം സര്‍വീസ് സഹകരണബാങ്ക് ക്രിസ്മസ് കാലത്തു സംഘടിപ്പിച്ച ലൈവ് ഫിഷ് മാര്‍ക്കറ്റ് സമാപിച്ചു. ഇടനിലക്കാരില്ലാതെ കര്‍ഷകരില്‍നിന്നു ബാങ്ക് നേരിട്ടു ശേഖരിച്ച മത്സ്യങ്ങളാണു വിപണിയിലെത്തിച്ചത്. കാളാഞ്ചി, കരിമീന്‍, തിലാപ്പിയ മത്സ്യങ്ങള്‍ സുലഭമായിരുന്നു. ഡിസംബര്‍ 22,23,24 തീയതികളിലായിരുന്നു ലൈവ് ഫിഷ് മാര്‍ക്കറ്റ്.
മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം കെ.എന്‍.ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഹാരോള്‍ഡ് നിക്കോള്‍സണ്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ടി.എസ്. സുനില്‍, കടമക്കുടി പഞ്ചായത്തു പ്രസിഡന്റ് മേരി വിന്‍സന്റ്, വൈസ് പ്രസിഡന്റ് കെ.പി. വിപിന്‍രാജ്, പഞ്ചായത്തംഗം ജെയ്‌നി സെബാസ്റ്റ്യന്‍, ബാങ്ക് ഡയറക്ടര്‍ബോര്‍ഡംഗം പുഷ്‌കിന്‍ പോള്‍, ബാങ്ക് സെക്രട്ടറി ജെ. രശ്മി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News