കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ആഡിറ്റഴ്സ് അസാസിയേഷൻ 150 ടി.വികൾ നൽകും
കേരള സ്റ്റേറ്റ് കോ.ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ആഡിറ്റഴ്സ് അസാസിയേഷൻ സംസ്ഥാനത്തൊട്ടാകെ അർഹതപ്പെട്ടവർക്കായി 150 ടി.വികൾ നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് സി. സുനിൽ കുമാർ പറഞ്ഞു. വയനാട് പൂതാടി ഗ്രാമപഞ്ചായത്തിലെ ഹരിത നഗർ കോളനിയിലെ 42 കൂട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കിന്നതിന് ടിവിയും കേബിൾ കണക്ഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയാണ് സംഘടന മാതൃകപദ്ധതിക്ക് തുടക്കം കുറിച്ചത്.പദ്ധതിയുടെ സംസ്ഥാന തല ഉത്ഘാടനം സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ നിർവ്വഹിച്ചു.
ചടങ്ങിൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സി. സുനിൽ കുമാർ അദ്ധ്യക്ഷനായിരുന്നു. പുതാടി ബാങ്ക് പ്രസിഡന്റ് വിശ്വനാഥൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി , ജനറൽ സെക്രട്ടറി എം രാജേഷ് കുമാർ, ട്രഷറർ പി.കെ ജയകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി പ്രിയേഷ് സി.പി. ,സതീഷ് പി, മുൻ ജനറൽ സെക്രട്ടറി അജിത്ത് കുമാർ ,ജില്ലാ പ്രസിഡൻറ് പി. സന്തോഷ് കുമാർ, വിൻസന്റ് , ജയേഷ് കെ.വി, കെ.കെ.സദാനന്ദൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു സ്വാഗതവും ജില്ലാ സെക്രട്ടറി പ്രോമിസൺ പി.ജെ നന്ദിയും പറഞ്ഞു.