കേരള ബാങ്ക് ഹെഡ് ഓഫീസിനും ജില്ലാ ഓഫീസുകൾക്കും മുമ്പിൽ ജില്ലാ സഹകരണ ബാങ്ക് എംപ്ളോയീസ് കോൺഗ്രസ് ധര്‍ണ നടത്തി

Deepthi Vipin lal

ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, മന്ത്രിതല ചര്‍ച്ചയിലെ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുക, കേരള ബാങ്കിന്റെ രൂപീകരണ ശേഷം കഴിഞ്ഞ രണ്ടു വര്‍ഷമായി നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ജീവനക്കാരുടെ പ്രമോഷന്‍ അനുവദിക്കുക, കേരള ബാങ്കിലെ ആയിരത്തില്‍ പരം ഒഴിവുകളിലേക്ക് പി.എസ്.സി നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആള്‍ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരള ബാങ്ക് ഹെഡ് ഓഫീസിനു മുമ്പിലും 12 ജില്ലാ ഓഫീസുകള്‍ക്കു മുമ്പിലും ജീവനക്കാര്‍ ധര്‍ണ നടത്തി. ഹെഡ് ഓഫീസിന് മുമ്പില്‍ നടന്ന ധര്‍ണ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട്ട് ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍, കണ്ണൂരിൽ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, കോഴിക്കോട്ട് വര്‍ക്കിംഗ് പ്രസിഡന്റ് പി. പ്രദീപ്കുമാര്‍, വയനാട്ടിൽ അസി. സെക്രട്ടറി ടി.കെ ഹരിദാസ്, മലപ്പുറത്ത് ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്, പാലക്കാട്ട് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പന്‍, തൃശൂരില്‍ ഡി.സി.സി പ്രസിഡന്റ് ജോസ് വളളൂര്‍, എറണാകുളത്ത് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഇടുക്കിയില്‍ ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു, പത്തനംതിട്ടയില്‍ സതീഷ് കൊച്ചു പറമ്പില്‍, ആലപ്പുഴയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ. എ ഷുക്കൂര്‍, കോട്ടയത്ത് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് അനിയന്‍ മാത്യു, കൊല്ലത്ത് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി. ബാബു എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News