കേരള ബാങ്ക്- റിസർവ് ബാങ്ക് അംഗീകാരം വൈകാൻ സാധ്യത.
കേരള ബാങ്ക് രൂപീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ കേരള സഹകരണ നിയമം ഭേദഗതി ചെയ്തത്, ചോദ്യം ചെയ്ത ഹർജി തള്ളിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് വിധിക്കെതിരെ പുൽപ്പറ്റ സഹകരണബാങ്ക് ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. ഇക്കാര്യത്തിൽ തീരുമാനമാകുന്നതുവരെ കേരള ബാങ്കിന് അംഗീകാരം നൽകുന്നത് റിസർബാങ്ക് നിർത്തിവക്കാൻ സാധ്യതയുണ്ടെന്ന് നിയമവിദഗ്ധർ പറയുന്നു. അതുകൊണ്ടുതന്നെ തത്വത്തിൽ മാർച്ച് 31നകം മുഴുവൻ നടപടിക്രമങ്ങളും പൂർത്തീകരിച്ച് കേരള ബാങ്കിന് റിസർവ് ബാങ്ക് അംഗീകാരം നൽകാനുള്ള സാധ്യത മങ്ങി. മലപ്പുറം ജില്ലാ ബാങ്കിനെ ഉൾപ്പെടുത്തുന്നതായി പുതുതായി കൊണ്ടുവന്ന ഓർഡിനൻസ് ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ഇതോടെ കേരള ബാങ്കിന്റെ കാര്യത്തിൽ സർക്കാർ ഇതുവരെ ചെയ്ത നടപടിക്രമങ്ങളെല്ലാം തന്നെ കോടതിയിൽ വീണ്ടും ചോദ്യം ചെയ്യപ്പെടും. ഹർജിക്കാർക്കുവേണ്ടി അഡ്വക്കേറ്റ് ജോർജ് പൂന്തോട്ടം ഹാജരായി.