കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ ധര്‍ണ നടത്തി
2002 ലെ ശമ്പളകുടിശിക, ഗ്രാറ്റിവിറ്റി എന്നിവ സുപ്രീം കോടതിയിലെ കേസ് പിന്‍വലിച്ചു അനുവദിക്കുക, മെഡിക്കല്‍ ഇന്‍ഷുറന്‍സ് നടപ്പിലാക്കുക, പെന്‍ഷന്‍ കേരള ബാങ്ക് വഴി നടപ്പിലാക്കുക, മെഡിക്കല്‍ അലവന്‍സ് വര്‍ധിപ്പിക്കുക,പെന്‍ഷന്‍ പരിഷ്‌ക്കരണ കമ്മീഷന്‍ ശുപാര്‍ശകള്‍ മുന്‍കാലത്തോടെ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് പ്രസിഡന്റ്‌റുമായ വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു.
സഹകരണ ജനാധിപത്യ വേദി ചെയര്‍മാന്‍ അഡ്വ. കരകുളം കൃഷ്ണപിള്ള മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് മുണ്ടേരി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി എം.പി. സാജു, ജനറല്‍ സെക്രട്ടറി കെ. രാജീവന്‍, വര്‍ക്കിംഗ് പ്രസിഡന്റ് കെ. രാമകൃഷ്ണന്‍, വൈസ് പ്രസിഡന്റ്മാരായ മൂസാ പന്തീരാകാവ്, വി. വിജയകുമാര്‍, ട്രഷറര്‍ വി.കെ. ജോണ്‍സണ്‍, സെക്രട്ടറി സുശീലാ മണി, കെ. ബാലചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.