കേരള ബാങ്ക് ജീവനക്കാരുടെ യോഗം
കേരള ബാങ്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയവും ഊര്‍ജിതവുമാക്കുന്നതിനായി ബാങ്ക് നടപ്പാക്കുന്ന ‘ബി ദി നമ്പര്‍ വണ്‍ ഫിനാലെ 2023’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ജീവനക്കാരുടെ യോഗം ചേര്‍ന്നു.
യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനംചെയ്തു. ഡയറക്ടര്‍ എസ്.ഷാജഹാന്‍ അധ്യക്ഷത ഡയറക്ടര്‍മാരായ ജി.ലാലു, എം.സത്യപാലന്‍, സിഇഒ പി.എസ്. രാജന്‍, ചീഫ് ജനറല്‍ മാനേജര്‍ കെ.സി. സഹദേവന്‍, ജനറല്‍ മാനേജര്‍ ജി.സുരേഷ് കുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പി.എസ്. ഗിരീഷ് കുമാര്‍, വി.നാരായണന്‍, കെ.ചന്ദ്രശേഖരന്‍ നായര്‍, ആര്‍.അമ്പിളി എന്നിവര്‍ സംസാരിച്ചു.