കേരള ബാങ്കില്‍ കുടിശ്ശികനിവാരണ അദാലത്തിന് തുടക്കം

moonamvazhi

നവകേരളീയം കുടിശ്ശികനിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് കേരള ബാങ്കില്‍ തുടക്കമായി. വിവിധ കാരണങ്ങള്‍കൊണ്ട് വായ്പ തിരിച്ചടവ് മുടങ്ങിയ ഇടപാടുകാരെ അര്‍ഹമായ ഇളവുകള്‍ നല്‍കി കടബാധ്യതയില്‍നിന്ന് ഒഴിവാക്കുന്നതാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി.

മൂവാറ്റുപുഴയില്‍ നടന്ന ആദ്യ അദാലത്തിന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ നേതൃത്വം നല്‍കി. കേരള ബാങ്ക് തൃശൂര്‍ റീജണല്‍ ജനറല്‍ മാനേജര്‍ ജോളി ജോണ്‍ പങ്കെടുത്തു. അര്‍ഹരായ നൂറിലേറെ പേര്‍ക്ക് ഇളവുകള്‍ ലഭ്യമാക്കി. ബാങ്കിന്റെ എറണാകുളം ക്രെഡിറ്റ് പ്രൊസസിങ് സെന്ററിനുകീഴിലെ വിവിധ ശാഖകളില്‍നിന്നുള്ള അപേക്ഷകരാണ് അദാലത്തില്‍ പങ്കെടുത്തത്. 21ന് കോതമംഗലത്തും മാര്‍ച്ച് നാലിന് പറവൂരും അദാലത്ത് നടത്തും. തൃപ്പൂണിത്തുറ, കോലഞ്ചേരി, അങ്കമാലി മേഖലകളില്‍നിന്നുള്ള അപേക്ഷകള്‍ കാക്കനാട്ട് നടക്കുന്ന അദാലത്തുകളില്‍ പരിഗണിക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *

Latest News