കേരള ബാങ്കിലെ ബോർഡ് ഓഫ് മാനേജ്മെന്റ് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമാണെന്ന് സഹകരണ വകുപ്പ് മന്ത്രി.

adminmoonam

കേരള ബാങ്കിലെ ബോർഡ് ഓഫ് മാനേജ്മെന്റ്, സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് റിസർവ് ബാങ്ക് തീരുമാനിച്ചതെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വെളിപ്പെടുത്തി. കോഴിക്കോട്, ഡി സി ബുക്സ് സംഘടിപ്പിച്ച ‘സഹകരണ മേഖലയും കേരളത്തിലെ സമ്പത്ത് വ്യവസ്ഥയും’ എന്ന ഡീബേറ്റിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണമേഖലയിൽ രാഷ്ട്രീയം ഒഴിവാക്കാൻ പറ്റില്ലെന്ന് പറഞ്ഞ മന്ത്രി, പാലക്കാട് സഹകരണ സംഘങ്ങളുടെ കൺസോർഷ്യത്തിൽ പാലക്കാടൻ മട്ട അരിയുടെ വിപണനത്തിനായി മിൽ ആരംഭിക്കുമെന്നും പറഞ്ഞു. കൺസ്യൂമർഫെഡിന് വിപണിയിൽ ശക്തമായി ഇടപെടാൻ സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പുതിയ സഹകരണ നിയമത്തിൽ, സഹകരണ സംഘം ഭരണ സമിതിയിൽ 40% അംഗങ്ങളെ 30 വയസ്സിന് താഴെയുള്ള അഭ്യസ്ത വിദ്യരായവരെ ഉൾപ്പെടുത്തുന്ന രീതിയിൽ നിയമത്തിൽ മാറ്റം വരുത്തണമെന്ന് പ്രമുഖ സഹകാരിയും എം.വി. ആർ കാൻസർ സെന്റർ ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ ആവശ്യപ്പെട്ടു. ഇരുന്നൂറോളം സഹകരണസംഘങ്ങളുടെ കൺസോർഷ്യം രൂപീകരിച്ചു സഹകരണമേഖലയിൽ സർക്കാർ നേതൃത്വത്തിൽ വ്യോമയാന സർവീസ് ആരംഭിക്കണമെന്ന പ്രൊപ്പോസൽ പരിഗണിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സഹകാരികളുടെയും പൊതുജനങ്ങളുടേയും ചോദ്യങ്ങൾക്കും മന്ത്രി മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Latest News