കേരള ബാങ്കിന്റെ പ്രഥമ ഭരണസമിതിയെ തിരഞ്ഞെടുത്തു.തിരഞ്ഞെടുക്കപ്പെട്ട 14 പേരും ഇടതുപക്ഷക്കാർ.

[mbzauthor]

സംസ്ഥാന സഹകരണ ബാങ്കിന്റെ ഭരണസമിതിയിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പ് പൂർത്തിയായി. വിജയിച്ച14 പേരും ഇടതുപക്ഷക്കാർ. ഗോപി കോട്ടമുറിക്കൽ കേരള ബാങ്കിന്റെ പ്രഥമ ചെയർമാൻ ആകുമെന്നറിയുന്നു. തിരഞ്ഞെടുപ്പ് യുഡിഎഫ് ബഹിഷ്കരിച്ചു. പണിമുടക്ക് നടക്കുന്ന ദിവസം തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ഇത് നിരാകരിച്ചതിനാലാണ് യുഡിഎഫ് ബഹിഷ്കരിച്ചതെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. ആർബിഐയുടെ ലൈസൻസില്ലാതെ നടക്കുന്ന തെരഞ്ഞെടുപ്പ് ആണിതെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നു യുഡിഎഫ് നേതാക്കൾ പറഞ്ഞു.

അഡ്വക്കേറ്റ്.എസ്. ഷാജഹാൻ(തിരുവനന്തപുരം), അഡ്വക്കേറ്റ് ജി. ലാലു(കൊല്ലം), എം.സത്യപാലൻ (ആലപ്പുഴ), കെ. ജെ. ഫിലിപ്പ് (കോട്ടയം), കെ. വി.ശശി (ഇടുക്കി), എം.കെ. കണ്ണൻ (തൃശ്ശൂർ),എ.പ്രഭാകരൻ (പാലക്കാട്), പി. ഗഗാറിൻ(വയനാട്), സാബു എബ്രഹാം (കാസർഗോഡ്) എന്നിവർ ജനറൽ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. എസ്.നിർമ്മല ദേവി പത്തനംതിട്ടയിൽനിന്നും അഡ്വക്കേറ്റ് പുഷ്പദാസ് എറണാകുളത്തുനിന്നും വനിതാ സംവരണ വിഭാഗത്തിൽ എതിരില്ലാതെ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കെ.ജി. വത്സലകുമാരി കണ്ണൂരിൽ നിന്നും വനിതാവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ കോഴിക്കോട് നിന്നും ഇ. രമേഷ് ബാബു നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.അർബൻ സഹകരണ ബാങ്കുകളുടെ പ്രതിനിധിയായി ഗോപി കോട്ടമുറിക്കൽ ആണ് തെരഞ്ഞെടുക്കപ്പെട്ടത്.തിരഞ്ഞെടുക്കപ്പെട്ടവർക്ക് ലഭിച്ച വോട്ട് താഴെ.

[mbzshare]

Leave a Reply

Your email address will not be published.