കേരള ബാങ്കിനെ യുവാക്കൾ സ്വീകരിക്കും :സഹകരണ മന്ത്രി.

[email protected]

കേരള ബാങ്കിനെ യുവാക്കൾ സ്വീകരിക്കുമെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രത്യാശ പ്രകടിപ്പിച്ചു. പുതിയ കേരള ബാങ്കിൽ എല്ലാ ആധുനിക സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.തൃശ്ശൂരിൽ സംസ്ഥാനതല നിക്ഷേപ സമാഹരണ യജ്ഞം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .

സഹകരണ ബാങ്കിംഗ് മേഖലയെ അവഗണിക്കുന്ന, യുവാക്കളെയും പുതിയ തലമുറയെയും കേരള ബാങ്ക് വരുന്നതോടെ ആകർഷിക്കാൻ ആകും. ആധുനിക കേരള ബാങ്ക്, പുതുതലമുറ ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. ഇപ്പോൾ ദേശസാൽകൃത, പുതുതലമുറ ബാങ്കുകൾക്ക് ഒപ്പമാണ് യുവാക്കൾ. ഈ ബാങ്കുകൾ അമിത സർവീസ് ചാർജ് ഈടാക്കുന്നത് ഇവർക്ക് പ്രശ്നമല്ല. അവരുടെ ആഗ്രഹങ്ങൾക്കനുസരിച്ച സേവനമാണ് യുവാക്കൾക്ക് പ്രധാനമെന്നും മന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകളിൽ 23 ശതമാനം മാത്രമാണ് യുവതലമുറ ഇടപാടുകൾ നടത്തുന്നത്. കേരള ബാങ്കിൻറെ വരവോടെ വലിയ മാറ്റം വരുമെന്നും മന്ത്രി പറഞ്ഞു .മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷതവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News