കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ തിരുവന്തപുര ജില്ലാ പ്രവര്‍ത്തകയോഗം

Deepthi Vipin lal

കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (HMS) തിരുവന്തപുരം ജില്ലാ പ്രവര്‍ത്തകയോഗം നടന്നു. സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും എച്ച്.എം.എസ് ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പേയാട് ജോതി അധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജീവനക്കാര്‍ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും അംഗനവാടി, ആശാവര്‍ക്കര്‍മ്മാര്‍, വിവിധ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ എന്നിവരെ നേരില്‍ കണ്ട് അവരുടെ ദൈനംദിന ജീവിത പ്രശ്‌നങ്ങളില്‍ ഇടപെടണമെന്നും സി.പി. ജോണ്‍ പറഞ്ഞു.

സി.എ.ംപി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എം.പി. സാജു, പി. ജി. മധു, ഉഴമലയ്ക്കല്‍ ബാബു, അലക്‌സ് നെയ്യാറ്റിന്‍കര, പി. രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News